ജനമഹാ യാത്രയുടെ പ്രചരണാര്‍ത്ഥം തളിപ്പറമ്ബ് ടൗണില്‍ ജാഥ നടത്തി.

510

തളിപ്പറമ്ബ് : കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹാ യാത്രയുടെ പ്രചരണാര്‍ത്ഥം സ്വാഗത സംഘം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തളിപ്പറമ്ബ് ടൗണില്‍ വിളമ്ബര ജാഥ നടത്തി. പി.ടി. മാത്യു, എ.ഡി സാബൂസ്, ഇ.ടി.രാജീവന്‍, ടി.ജനാര്‍ദ്ദനന്‍, മനോജ് കൂവേരി, .പി.എം. പ്രേംകുമാര്‍ , ടി.വി. രവി, സക്കറിയ കായക്കൂ ല്‍, നബീസ ബീവി, എം.എന്‍ പൂമംഗലം പി.ആനന്ദകുമാര്‍ പി.പി സജീവന്‍, പി, കൃഷ്ണന്‍, കെ.രമേശന്‍, എം.പി. ശിവദാസന്‍, വി.രാഹുല്‍ എന്നിവര്‍ നേതൃത്വം നല്‍കി.ജനമഹാ യാത്രയ്ക്ക് തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് തളിപ്പറമ്ബ് ടൗണ്‍ സ്‌ക്വയറില്‍ സ്വീകരണം നല്‍കും. തളിപ്പറമ്ബില്‍ നടക്കുന്ന സമാപന സമ്മേളന ചടങ്ങില്‍ സംസ്ഥാന ജില്ലാ നേതാക്കള്‍, എം.പിമാര്‍, എം.എല്‍.എ മാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

NO COMMENTS