തിരുവനന്തപുരം: ജനതാ ദള്‍ (എസ്) സംസ്ഥാന അധ്യക്ഷനായി സി.കെ.നാണു എംഎല്‍എയെ തിരഞ്ഞെടുത്തു. ദേശീയ അധ്യക്ഷന്‍ ദേവഗൗഡയാണ്പ്രഖ്യാപനം നടത്തിയത്.കെ.കൃഷ്ണന്‍കുട്ടി മന്ത്രിയായ സാഹചര്യത്തിലാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്തത്. മാത്യു ടി തോമസിനെ നിയമസഭാ കക്ഷി നേതാവായും തിരഞ്ഞെടുത്തിട്ടുണ്ട്.
സി.കെ.നാണുവായിരുന്നു നേരത്തെ ഈ പദവി വഹിച്ചിരുന്നത്. അധ്യക്ഷ സ്ഥാനത്തെചൊല്ലി പാര്‍ട്ടിയിലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറെ നാളായി തര്‍ക്കം നിലനിന്നിരുന്നു.