ആദ്യദിനത്തില്‍ 41 കോടിയിലേറെ റെക്കോര്‍ഡ് കളക്ഷന്‍ തീര്‍ത്ത് മോഹന്‍ലാല്‍ ചിത്രം ജനതാ ഗാരേജ്

230

ആദ്യദിനത്തില്‍ 41 കോടിയിലേറെ റെക്കോര്‍ഡ് കളക്ഷന്‍ തീര്‍ത്ത് മോഹന്‍ലാല്‍ ചിത്രം ജനതാ ഗാരേജ്. ഒരു മോഹന്‍ലാല്‍ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ സ്വീകാര്യതയാണിത്. രണ്ടായിരത്തിലധികം സ്ക്രീനില്‍ നിന്നാണ് ഈ കൂറ്റന്‍ കളക്ഷന്‍ ജനതാ ഗാരേജ് സ്വന്തമാക്കിയത്.ലോകമെമ്ബാടുമായി 2000ലധികം സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. കേരളത്തില്‍ മാത്രം 200ലേറെ സ്ക്രീനുകളില്‍ ജനതാ ഗാരേജുണ്ട്. ഒരു മോഹന്‍ലാല്‍ ചിത്രത്തിന്റെ ഏറ്റവും വലിയ റിലീസ് കൂടിയാണിത്.വിദേശത്ത് 400 സ്ക്രീനുകളിലാണ് ജനതാ ഗാരേജ് പ്രദര്‍ശിപ്പിക്കുന്നത്.അമേരിക്കയിലെ പെയ്ഡ് പ്രിവ്യു ഷോകളില്‍ നിന്നുമാത്രം നാലുകോടിയോളം രൂപ കളക്ഷന്‍ നേടിയതായാണ് വിവരം.ആന്ധ്ര – തെലങ്കാന സംസ്ഥാനങ്ങളില്‍ മാത്രം 1000 സ്ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുന്നു.
ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡില്‍ ബാഹുബലി മാത്രമാണ് ജനതാ ഗാരേജിന് മുമ്ബിലുള്ളത്. സീമാന്ധ്ര – തെലങ്കാന മേഖലയില്‍ നിന്നുമാത്രം 27 കോടിയോളം രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. വിദേശരാജ്യങ്ങളില്‍ നിന്നുള്ള ആദ്യദിന കളക്ഷന്‍ ഏഴരക്കോടി കടന്നു.മോഹന്‍ലാലും ജൂനിയര്‍ എന്‍ടിആറും നായകന്‍മാരാകുന്ന ജനതാ ഗാരേജ് കൊരട്ടാല ശിവയാണ് സംവിധാനം ചെയ്തിരിക്കുന്നത്.

NO COMMENTS

LEAVE A REPLY