തിരുവനന്തപുരം:നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതില് മാനവികതയുടെയും സമത്വത്തിന്റെയും മഹാസന്ദേശമാണെന്നും പുതുവത്സരദിനത്തില്‍ പുതുപ്രതീക്ഷ നല്കുന്ന വനിതാമതിലിന് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും ജാസി ഗിഫ്റ്റ് പറഞ്ഞു.
വനിതാ മതിലിന്റെ ആശയം അത് ജനങ്ങളിലെത്തിക്കുകയാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് ജാസി പറഞ്ഞു.’എനിക്കിത് ചരിത്രനിയോഗമാണ്. നവോത്ഥാനസംരക്ഷണത്തിനായി നടക്കുന്ന വനിതാ മതില്, വന്മതിലായി മാറുമെന്നതില്‍ സംശയമില്ല. നാടിനെ പിന്നോട്ടടിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെയുള്ള കോട്ടയാകും വനിതാമതില്‍. ഇതില്‍നിന്ന് ആര്‍ക്കും മാറിനില്‍ക്കാനാകില്ല.
തിരുവനന്ത പുരം കുന്നുകുഴി വാർഡ് കൗണ്‍സിലര്‍ ഐപി ബിനുവിന്റെ നേതൃത്വത്തില്‍ നടന്ന പ്രചാരണത്തില്‍ ഇതേ വാര്‍ഡിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ ജാസി ഗിഫ്റ്റും ഒപ്പമുണ്ടായി.