തിരുവനന്തപുരം: ഓണക്കാലത്ത് മദ്യ ഉപയോഗം കൂടുന്നത് പരിഗണിച്ച് സര്‍ക്കാര്‍ മദ്യമായ ജവാന്‍റെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കും. ഓണ സീസണ്‍ ലക്ഷ്യമിട്ട് സാധാരണയിലും അധികമായി പതിനയ്യായിരം കേസ് മദ്യം ഉല്‍പ്പാദിപ്പിക്കാനാണ് തീരുമാനം.1.25 ലക്ഷം കേസ് മദ്യമാണ് എല്ലാ മാസവും ഉല്‍പ്പാദിപ്പിച്ചിരുന്നത്. ഈ മാസം അത് 1.40 ലക്ഷം ആകും. ഡിമാന്‍റ് ഉയര്‍ന്നതു തന്നെയാണ് ഉല്‍പ്പാദനം കൂട്ടാന്‍ കാരണം എന്ന് അധികൃതര്‍ പറയുന്നു. തിരുവല്ല വളഞ്ഞവട്ടത്തുള്ള ട്രാവന്‍കൂര്‍ ഷുഗര്‍ ആന്‍ഡ് കെമിക്കല്‍സിലാണ് ജവാന്‍ ഉല്‍പ്പാദിപ്പിക്കുന്നത്.