ജയലളിതയ്ക്കു വേണ്ടി കേരളത്തിലെ 108 ശിവക്ഷേത്രങ്ങളില്‍ വഴിപാട്

207

വടക്കഞ്ചേരി: ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്കു വേണ്ടി കേരളത്തിലെ 108 ശിവക്ഷേത്രങ്ങളില്‍ പ്രത്യേക വഴിപാടുകള്‍ നടത്തി. മൃത്യുഞ്ജയ ഹോമവും മൃതസഞ്ജീവനി ഹോമവുമാണ് ക്ഷേത്രങ്ങളില്‍ ഒരേസമയം നടത്തിയത്. വ്യവസായ പ്രമുഖരാണു വിശേഷാല്‍ പൂജകള്‍ കഴിപ്പിച്ചത്.വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി ക്ഷേത്രത്തില്‍ ഉണ്ണിക്കൃഷ്ണന്‍ നന്പൂതിരിയുടെ കാര്‍മികത്വത്തിലാണു പൂജകള്‍ നടന്നത്. കിഴക്കഞ്ചേരി തിരുവറ ശിവക്ഷേത്രം, ഗുരുവായൂര്‍ മമ്മിയൂര്‍ ക്ഷേത്രം, വൈക്കം ശിവക്ഷേത്രം, ഏറ്റുമാനൂര്‍ ശിവക്ഷേത്രം എന്നിവിടങ്ങളിലും പൂജകള്‍ നടത്തി. 108 മന്ത്രങ്ങള്‍ ഉരുവിട്ടായിരുന്നു പൂജ. ജയലളിതയ്ക്കു വേണ്ടി ക്ഷേത്രങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്‍വിളക്ക്, പിന്‍വിളക്ക്, ധാര വഴിപാടുകളും നടത്തി.നിരവധി എ.ഐ.എ.ഡി.എം.കെ. പ്രവര്‍ത്തകരാണു ക്ഷേത്രങ്ളിലെത്തിയത്. വിവിധ മുസ്ലിം പള്ളികളിലും, ക്രിസ്ത്യന്‍ ദേവാലയങ്ങളിലും പ്രത്യേക പ്രാര്‍ഥനകളും അന്നദാനവും നടത്തി.

NO COMMENTS

LEAVE A REPLY