ജയലളിതയെ ചികില്‍സിക്കാന്‍ എയിംസില്‍നിന്ന് ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം

188

ചെന്നൈ • തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ ചികില്‍സിക്കാന്‍ ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം ചെന്നെയിലെത്തി. മൂന്നു ഡോക്ടര്‍മാരടങ്ങിയ സംഘമാണ് അപ്പോളോ ആശുപത്രിയില്‍ എത്തിയത്. അതേസമയം, ആശുപത്രിയുടെ ഭാഗത്തുനിന്നോ സര്‍ക്കാരിന്റെ ഭാഗത്തുനിന്നോ ഇതുസംബന്ധിച്ച്‌ ഔദ്യോഗിക അറിയിപ്പുകളൊന്നുമുണ്ടായിട്ടില്ല. എന്നാല്‍ ഡോക്ടര്‍മാര്‍ എത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.
ശ്വാസകോശരോഗ വിദഗ്ധന്‍ ഡോ.ജി.സി.ഹില്‍നാനി, ഹൃദ്രോഗ വിദഗ്ധന്‍ ഡോ.നിതീഷ് നായക്, അനസ്തീഷ്യ വിദഗ്ധന്‍ ഡോ.അന്‍ജന്‍ ത്രിഹ എന്നിവരുടെ സംഘമാണ് എയിംസില്‍നിന്നും എത്തിയതെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.സെപ്റ്റംബര്‍ 22 നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.അതേസമയം, മുഖ്യമന്ത്രിയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്നും കുറച്ചു ദിവസംകൂടി ചികില്‍സ തുടരേണ്ടിവരുമെന്നുമാണു അപ്പോളോ ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുള്ളത്.

NO COMMENTS

LEAVE A REPLY