ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടെ ആശുപത്രി വാസം നീളും. ജയലളിത ദീര്‍ഘകാലം ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കി. ശ്വാസകോശത്തിനും കരളിനുമുള്ള ചികിത്സ ഏറെക്കാലം വേണ്ടി വരുമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു. കൃത്രിമ ശ്വാസം നല്‍കുന്നത് തുടരാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. എയിംസിലെ ഡോക്ടര്‍മാര്‍ നാളെയും എയിംസില്‍ തുടരും. സെപ്റ്റംബര്‍ 22ന് ആണ് ജയലളിതയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.