ജയലളിതയുടെ കള്ളയൊപ്പിട്ട് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനം തട്ടിയെടുക്കാന്‍ ശ്രമം: ശശികല

276

ചെന്നൈ• ആശുപത്രിയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ കള്ളയൊപ്പിട്ട് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനം ചിലര്‍ തട്ടിയെടുക്കാന്‍ സാധ്യയുണ്ടെന്നു പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയ രാജ്യസഭാ എംപി ശശികല പുഷ്പ. ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന് എഴുതിയ കത്തിലാണു ശശികല ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങളിലെ ഒപ്പ് സൂക്ഷമായി പരിശോധിക്കണമെന്നും ശശികല ഗവര്‍ണറോട് ആവശ്യപ്പെട്ടു. അച്ചടക്ക ലംഘനത്തിന് പാര്‍ട്ടി പുറത്താക്കിയിരുന്നെങ്കിലും എംപി സ്ഥാനം രാജിവയ്ക്കാന്‍ ശശികല ഇതുവരെ തയാറായിട്ടില്ല. അതിനിടെ ചെന്നൈയിെലത്തിയ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. തമിഴ്നാട്ടിലുടനീളം ജയലളിതയുടെ ആരോഗ്യത്തിനായി പ്രത്യേക പൂജകളും പ്രാര്‍ഥനകളും നടക്കുകയാണ്.

NO COMMENTS

LEAVE A REPLY