തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വകുപ്പുകള്‍ മന്ത്രി പനീര്‍സെല്‍വത്തിന് നല്‍കി

188

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വകുപ്പുകള്‍ മന്ത്രി പനീര്‍സെല്‍വത്തിന് നല്‍കി. മന്ത്രിസഭാ യോഗങ്ങളില്‍ പനീര്‍ സെല്‍വം അധ്യക്ഷത വഹിക്കും. തമിഴ്നാട് ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവിന്‍റെ വാര്‍ത്താ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ വകുപ്പുകള്‍ പനീര്‍സെല്‍വത്തിന് നല്‍കിയെങ്കിലും മുഖ്യമന്ത്രി സ്ഥാനത്ത് ജയലളിത തന്നെ തുടരുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
തമിഴ്നാട് ധനവകുപ്പ്-പൊതുമരാമത്ത് മന്ത്രിയാണ് പനീര്‍സെല്‍വം. മുഖ്യമന്ത്രി ജയലളിതയുടെ ഏറ്റവും വിശ്വസ്തനായ നേതാവാണ് പനീര്‍സെല്‍വം. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയലളിത ജയിലില്‍ പോയപ്പോള്‍ 2014-15ല്‍ തമിഴ്നാട് മുഖ്യമന്ത്രി പദം പനീര്‍സെല്‍വം വഹിച്ചിട്ടുണ്ട്.

2001-02ലും അദ്ദേഹം മുഖ്യമന്ത്രി ആയിരുന്നു. ബോഡിനായ്ക്കറില്‍ നിന്നുള്ള എം.എല്‍.എയാണ് പനീര്‍സെല്‍വം.

NO COMMENTS

LEAVE A REPLY