ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് അപ്പോളോ ആശുപത്രിയുടെ വാര്‍ത്താക്കുറിപ്പ്

202

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് അപ്പോളോ ആശുപത്രിയുടെ വാര്‍ത്താക്കുറിപ്പ്. ജയലളിത എഴുന്നേറ്റ് ഇരിക്കാനും ആംഗ്യവിക്ഷേപത്തിലൂടെ ആശയവിനിമയം ചെയ്യാനും തുടങ്ങിയതായി വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി. അതേസമയം ശ്വസന സഹായം ഇപ്പോഴും തുടരുന്നുണ്ട്. ഈ ട്യൂബ് നീക്കം ചെയ്താല്‍ ജയക്ക് വര്‍ത്തമാനം പറഞ്ഞു തുടങ്ങാനാകും. അണുബാധ പൂര്‍ണമായി പരിഹരിച്ചു കഴിഞ്ഞതായും ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. ഇംണ്ടില്‍ നിന്നുള്ള ഡോ. റിച്ചാര്‍ഡ് ബെയ്ല്‍ ഞായറാഴ്ച വീണ്ടും അപ്പോളോയില്‍ എത്തുന്നുണ്ട്. കഴിഞ്ഞ മാസം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച്‌ പത്ത് ദിവസത്തിന് ശേഷമാണ് വാര്‍ത്താക്കുറിപ്പ് പുറത്തിറങ്ങുന്നത്.

NO COMMENTS

LEAVE A REPLY