തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ഹൃദയസ്തംഭനം ;തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി

171

ചെന്നൈ • തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ഹൃദയസ്തംഭനം ഉണ്ടായതായി ആശുപത്രി അധികൃതര്‍. ഇതേതുടര്‍ന്ന് അവരെ വീണ്ടും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇന്നു വൈകിട്ടാണ് സംഭവം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അപ്പോളോ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഹൃദ്രോഗവിദഗ്ധരുടെ നിരീക്ഷണത്തിലാണ് തമിഴ്നാട് മുഖ്യമന്ത്രി.
സെപ്റ്റംബര്‍ 22ന് ആണ് കടുത്ത പനിയും നിര്‍ജലീകരണവും മൂലം ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജയയുടെ ആരോഗ്യം മെച്ചപ്പെട്ടുവെന്നും ഉടന്‍ തന്നെ വീട്ടിലേക്ക് മടങ്ങുമെന്നുമായിരുന്നു ഞായറാഴ്ച വൈകിട്ട് അണ്ണാ ഡിഎംകെ അറിയിച്ചത്. എയിംസിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ജയലളിതയെ പരിശോധിച്ചുവെന്നും പൂര്‍ണമായും ജയലളിത അസുഖത്തില്‍ നിന്നും മോചിതയായെന്നുമായിരുന്നു പാര്‍ട്ടി അറിയിച്ചത്.

NO COMMENTS

LEAVE A REPLY