ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയ്ക്ക് പ്രധാന മന്ത്രി നരേന്ദ്രമോദി അന്തിമോപചാരം അര്‍പ്പിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെ രാജാജി ഹാളില്‍ എത്തിച്ചേര്‍ന്ന പ്രധാനമന്ത്രി വൈകുന്നേരം സംസ്കാര ചടങ്ങില്‍ പങ്കെടുത്ത ശേഷമേ മടങ്ങുകയുള്ളൂ.
ജയലളിതയുടെ ഭൗതികശരീരത്തില്‍ വണങ്ങിയ ശേഷം മുഖ്യമന്ത്രി പനീര്‍ ശെല്‍വവുമായി പ്രധാനമന്ത്രി സംസാരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ അനുശോചനം അദ്ദേഹത്തെ അറിയിച്ച ശേഷം എ.ഐ.എ.ഡി.എം.കെ. നേതാക്കളെ കാണുകയും ജനങ്ങള്‍ക്കു നേരെ കൈകൂപ്പുകയും ചെയ്തു. സംസ്ഥാന ബി.ജെ.പി. നേതാക്കളും പ്രധാനമന്ത്രിക്കൊപ്പം എത്തിച്ചേര്‍ന്നിരുന്നു.
ചെന്നൈ വിമാനത്താവളം മുതല്‍ ജനസാഗരമായ രാജാജി ഹാള്‍ വരെയുള്ള പാതയില്‍ പോലീസും എസ്.പി.ജിയും ചേര്‍ന്ന് വന്‍ സുരക്ഷാസംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്.