ദില്ലി: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നു ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. അണ്ണാ ഡിഎംകെയില്‍ നിന്നും പുറത്താക്കപ്പെട്ട എംപി ശശികലയും, തമിഴ് തെലുങ്കു യുവശക്തി എന്ന സന്നദ്ധ സംഘടനയും നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ജയലളിതയുടെ ചികിത്സയുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഹര്‍ജിയില്‍ ശശികല ആരോപിച്ചിരുന്നു. ആശുപത്രിയില്‍ ജയലളിതയെ കാണാന്‍ ആരെയും അനുവദിച്ചിരുന്നില്ലെന്നും, മൃതദേഹം എംബാം ചെയ്തിരുന്നുവെന്നും ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും ചികിത്സയെക്കുറിച്ചുമുള്ള റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടണമെന്നും ശശികല പുഷ്പ ഹര്‍ജിയില്‍ വ്യക്‌തമാക്കിയിരുന്നു. എന്നാല്‍ സമാനമായ ഹര്‍ജി മദ്രാസ് ഹൈകോടതിയില്‍ നിലനില്‍ക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി കോടതി നിരസിക്കുകയായിരുന്നു.ജയലളിതയുടെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷണമോ ജുഡീഷ്യൽ അന്വേഷണമോ വേണമെന്ന് ആവശ്യപ്പെട്ടാണ് ശശികല പുഷ്പ ഹർജി നൽകിയിരുന്നത്.