ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് മരണാനന്തര ബഹുമതിയായി ഭാരത് രത്ന നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ഇത്തരം വിഷയങ്ങളില്‍ ഇടപെടാന്‍ കോടതി ആഗ്രഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റീസ് എം.സുന്ദര്‍ എന്നിവരുടെ ബെഞ്ച് ഹര്‍ജി തള്ളിയത്. തമിഴ്നാട് സെന്‍റര്‍ ഫോര്‍ പബ്ലിക് ഇന്‍ററെസ്റ്റ് ലിറ്റിഗേഷന്‍ മാനേജിംഗ് ട്രസ്റ്റിയാണ് ഈ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയതിരുന്നത്.
ട്രസ്റ്റിയുടെ ആവശ്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കിയില്ലെന്ന് കാണിച്ചാണ് കോടതിയെ സമീപിച്ചത്. സിനിമ ജീവിതവും അഞ്ചു തവണ മുഖ്യമന്ത്രിയായും അവര്‍ നടത്തിയ ക്ഷേമപ്രവര്‍ത്തനങ്ങളും വിലയിരുത്തി പുരസ്കാരം നല്‍കണമെന്നായിരുന്നു ഹര്‍ജിക്കാരന്‍റെ ആവശ്യം.