ചെന്നൈ : തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണം മദ്രാസ് ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജസ്റ്റിസ് എ അറുമുഗസ്വാമി അന്വേഷിക്കും. തമിഴ്നാട് സര്‍ക്കാര്‍ ചൊവ്വാഴ്ചയാണ് ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. മുന്‍പ് തമിഴ്നാട് മുഖ്യമന്ത്രി ഇടപ്പാടി കെ. പളനിസ്വാമി സര്‍ക്കാര്‍ ജയലളിതയുടെ മരണകാരണം വെളിച്ചത്തുകൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു.