ചെന്നൈ ∙ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ പ്രവേശിപ്പിച്ചിരിക്കുന്ന ചെന്നൈ അപ്പോളോ ആശുപത്രിക്ക് മുന്നിൽ സംഘർഷം. ജയലളിത അന്തരിച്ചതായി ചില തമിഴ്ചാനലുകൾ വാർത്ത കൊടുത്തതിനു പിന്നാലെയാണ് സംഘർഷമുണ്ടായത്. പൊലീസും അണ്ണാ ഡിഎംകെ പ്രവർത്തകരും തമ്മിലാണ് സംഘർഷമുണ്ടായത്. പ്രവർത്തകരിൽ ചിലർ ആശുപത്രിക്ക് നേരെ കല്ലെറിഞ്ഞു. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ പ്രവർത്തകർ തകർക്കാൻ ശ്രമിച്ചു. അണ്ണാ ഡിഎംകെ നേതൃത്വത്തെ ഉദ്ധരിച്ചാണ് മരണ വാർത്തയെന്നാണ് സൂചന. അണ്ണാ ഡിഎംകെ ഒാഫിസിൽ പതാക താഴ്ത്തി.