മൂവാറ്റുപുഴ : നടന് ജയസൂര്യയുടെ കായല്‍ കയ്യേറ്റം പോളിച്ചു നീക്കാമെന്ന് കോടതി. തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പല്‍ കെട്ടിട നിര്‍മാണച്ചട്ടവും ലംഘിച്ച് ജയസൂര്യ അനധികൃതമായി കൊച്ചുകടവന്ത്ര ഭാഗത്തെ വീടിനു സമീപം ബോട്ടു ജെട്ടിയും ചുറ്റുമതിലും നിര്‍മിച്ചിരുന്നു. ഇതു ചിലവന്നൂര്‍ കായല്‍ പുറമ്പോക്കു ഭൂമി കയ്യേറി നിര്‍മിച്ചതെന്നാണ് ആരോപണം. നിര്‍മ്മാണത്തിന് കോര്പറേഷന് അധികൃതര്‍ ഒത്താശ ചെയ്തെന്നാണ് പരാതി. കായല്‍ കയ്യേറ്റകേസില്‍ അഞ്ചാം പ്രതിയാണു ജയസൂര്യ. പൊതുപ്രവര്‍ത്തകനായ കളമശേരി സ്വദേശി ഗിരീഷ് ബാബുവാണു പരാതിക്കാരന്.