തിരുവനന്തപുരം : ജെഡിയു യുഡിഫില്‍ നിന്നും പുറത്തേക്ക്. യുഡിഎഫുമായുള്ള സംഖ്യം അവസാനിപ്പിച്ചെന്ന്‍ എംപി വീരേന്ദ്രകുമാര്‍ . എല്‍ഡിഎഫുമായി സഹകരിക്കും. യുഡിഫില്‍ ചേര്‍ന്നത് കൊണ്ട് ജെഡിയുവിനു വന്‍ നഷ്ടമാണ് ഉണ്ടായതെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. വര്‍ഗീയതയ്ക്കെതിരെ പോരാടാന്‍ ഇടത് പക്ഷമുന്നണിയാണ് നല്ലത്. യുഡിഎഫിനോട് തങ്ങള്‍ നന്ദി കേട് കാണിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇടതുപക്ഷ മുന്നണി വിട്ട് ഐക്യ ജനാധിപത്യ മുന്നണിയിലെത്തിയപ്പോഴും തങ്ങള്‍ വിലപേശിയിട്ടില്ല. ജെഡിയുവിന്റെ രാഷ്ട്രീയ വിശ്വാസം എല്‍ഡിഎഫുമായി ചേര്‍ന്നു പോകുന്നതാണ്. പല നിയമസഭാ സീറ്റുകളും യുഡിഎഫിന് അനുകൂലമായത് തങ്ങള്‍ മുന്നണിയിലെത്തിയപ്പോഴാണും അദ്ദേഹം പറഞ്ഞു.