തിരുവനന്തപുരം : യുഡിഎഫ് വിട്ടുനില്‍ക്കുന്ന എം.പി. വീരേന്ദ്രകുമാറിന്റെ ജെഡിയുവുമായി സഹകരിക്കാന്‍ ഇടതുമുന്നണിയോഗത്തില്‍ ധാരണയായി. വീരേന്ദ്രകുമാര്‍ രാജിവച്ചതിനെ തുടര്‍ന്നുണ്ടായ രാജ്യസഭാ സീറ്റ് ജെഡിയുവിന് നല്‍കാനും യോഗത്തില്‍ തീരുമാനമായി. അതേസമയം മുന്നണി ലയനം സംബന്ധിച്ച് പിന്നീട് തീരുമാനിക്കും. രാജ്യസഭ സീറ്റിലേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 12 ആണ്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി 14 ആണ്.