കൊച്ചി: പുതുമുഖ നടിയുടെ പരാതിയിലുളള കേസില്‍ സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍, നടന്‍ ശ്രീനാഥ് ഭാസി എന്നിവരടക്കം അഞ്ചുപേരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി .ഹണീ ബി ടു എന്ന സിനിമയില്‍ മറ്റൊരാളുടെ ശരീരം ചിത്രീകരിച്ച് തന്റേതെന്ന പേരില്‍ പ്രദര്‍ശിപ്പിച്ചെന്ന് ആരോപിച്ച് നടി നല്‍കിയ പരാതിയിലാണ് കേസ്. എറണാകുളം സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. പോലീസ് ജാമ്യാപേക്ഷയെ എതിര്‍ക്കുമെന്നാണ് സൂചന.