ചെന്നൈ: ജല്ലിക്കെട്ട് ബില്‍ തമിഴ്നാട് നിയമസഭ പാസാക്കി. സര്‍ക്കാരിന്റെ അനുമതിയോടെ തമിഴ്നാട്ടില്‍ എവിടെയും ജല്ലിക്കെട്ട് നടത്താന്‍ വ്യവസ്ഥചെയ്യുന്നതാണ് ബില്‍. തിങ്കളാഴ്ച വൈകീട്ട് ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനം എതിരില്ലാതെയാണ് ജല്ലിക്കെട്ട് ബില്‍ പാസാക്കിയത്. പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പനീര്‍ ശെല്‍വം ബില്ല് സമര്‍പ്പിക്കുകയും സഭ ഏകകണ്ഠമായി പാസാക്കുകയുമായിരുന്നു. അതേസമയം ജല്ലിക്കെട്ട് പ്രതിഷേധക്കാരും പോലീസും തമ്മില്‍ പലയിടങ്ങളിലും ഏറ്റുമുട്ടി. മറീനാ ബീച്ചിലെ ജല്ലിക്കെട്ട് സമരക്കാരെ ഒഴിപ്പിക്കുന്നതിനെത്തുടര്‍ന്ന് സംഘര്‍ഷം ഉണ്ടായി. സമീപത്തുള്ള ഐസ്ഹൗസ് പോലീസ് സ്റ്റേഷന് പ്രതിഷേധക്കാര്‍ തീയിട്ടു. അക്രമത്തില്‍ നിരവധി പോലീസുകാര്‍ക്കും പ്രതിഷേധക്കാര്‍ക്കും പരിക്കേറ്റു. ട്രിപ്ലികെയ്ന്‍ പോലീസ് സ്റ്റേഷന് പുറത്ത് നിര്‍ത്തിട്ടിയിരുന്ന നിരവധി വാഹനങ്ങള്‍ക്കും പ്രതിഷേധക്കാര്‍ തീയിട്ടു.