കൊച്ചി : കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജ് വിദ്യാര്‍ഥിനി ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട ഹേബിയസ് കോര്‍പ്പസ് ഹർജികള്‍ ഹൈക്കോടതി തള്ളി. ജസ്‌ന തടങ്കലിലാണെന്ന് കണ്ടെത്താനായിട്ടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്‌നയെ കണ്ടെത്താന്‍ പോലീസ് ശ്രമിക്കുന്നുണ്ട്. കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടും ഹരജിയുണ്ട്. അതിനാല്‍ ഹേബിയസ് കോര്‍പ്പസിന്റെ ആവശ്യമില്ലെന്നും കോടതി വിലയിരുത്തി.
ജെസ്‌നയുടെ സഹോദരന്‍, രാഷ്ട്രീയ നേതാവ് ഷോണ്‍ ജോര്‍ജ് എന്നിവരാണ് ഹേബിയസ് കോര്‍പ്പസ് ഹർജി സമര്‍പ്പിച്ചത്.