ജസ്​നയുടെ തിരോധാനം ; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹർജി

187

കൊച്ചി : മുക്കൂട്ടുതറ സ്വദേശി ജസ്‌നയുടെ തിരോധനത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹർജി. ഹർജി ഹൈകോടതി ഇന്ന് പരിഗണിക്കും. ജസ്നയുടെ സഹോദരന്‍ ജൈസ്, കെ.എസ്​.യു സംസ്ഥാന പ്രസിഡന്‍റ്​ അഭിജിത് എന്നിവരാണ് ഹർജി നൽകിയത്. ജസ്‌നയെ കാണാതായി മാസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണ സംഘത്തിന് കേസിൽ യാതൊരു തുമ്പും കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിലാണ് കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നത്.

NO COMMENTS