റാന്നി : മുക്കൂട്ടുതറയില്‍ നിന്നു ദുരൂഹ കാണാതായ കോളജ് വിദ്യാര്‍ഥിനി ജെസ്‌ന അടിമാലിയില്‍ വന്നിരുന്നതായി ടാക്‌സി ഡ്രൈവറുടെ മൊഴി. ഇതിന്റെ അടിസ്‌ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ജെസ്‌നയുമായി രൂപസാദൃശ്യമുള്ള പെണ്‍കുട്ടിയെ മൂന്നു മാസം മുന്‍പ് താനാണ് ടാക്‌സി സ്‌റ്റാന്‍ഡില്‍ നിന്ന് മറ്റൊരു സ്‌ഥലത്ത് എത്തിച്ചതെന്നാണു മൊഴി. പത്രങ്ങള്‍ വായിക്കാതിരുന്നതിനാല്‍ തിരോധാനത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ മാത്രമാണു ജെസ്‌നയുടെ പടവും വാര്‍ത്തയും ശ്രദ്ധയില്‍പ്പെട്ടത്. അപ്പോഴാണ് തന്റെ കാറില്‍ ഇതേ രൂപസാദൃശ്യമുള്ള പെണ്‍കുട്ടി കാറില്‍ സഞ്ചരിച്ച കാര്യം ഓര്‍ത്തത്. ഉടനെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നുവെന്ന് ഡ്രൈവര്‍ പറഞ്ഞു.