ജെസ്‌നയുടെ തിരോധാനം ; സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

223

കൊച്ചി : കോളജ് വിദ്യാര്‍ഥിനിനായ ജെസ്‌ന മറിയം ജെയിംസിന്റെ തിരോധാനത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. നിലവിലെ അന്വേഷണം ത്യപ്തികരമാണെന്നും അന്വേഷണം മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിക്കേണ്ട സാഹചര്യമില്ലെന്നു കോടതി വിലയിരുത്തി. അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ജെസ്‌നയുടെ സഹോദരനായ ജെയ്‌സ് ജോണ്‍ ജെയിംസും കെഎസയു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്തുമാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇവരുടെ ഹരജി ഈ മാസം 17ന് വീണ്ടും പരിഗണിക്കും.

NO COMMENTS