കോട്ടയം : മുക്കൂട്ടുതറ സ്വദേശി ജെസ്ന മരിയ ജയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പൊലീസ് മാസങ്ങളോളം അന്വേഷണം നടത്തിയെങ്കിലും യാതൊരുവിധ വിവരങ്ങളും ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദേശിച്ചത്.
മാര്‍ച്ച് ഇരുപത്തിരണ്ടിനാണ് പത്തനംതിട്ട കൊല്ലമുള സ്വദേശി ജസ്ന മരിയ ജയിംസിനെ കാണാതായത്. പ്രത്യേക സംഘം 11 സംസ്ഥാനങ്ങളിലടക്കം വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും ജെസ്നയെ കണ്ടെത്താനായിട്ടില്ല.