മുംബൈ: വെള്ളിയാഴ്ച വൈകുന്നേരം നല സോപോരയിലായിരുന്നു സംഭവം.മഹാരാഷ്ട്രയിലെ പൽഗാറിൽ അർബുദരോഗബാധയെ തുടർന്നുണ്ടായ വിഷാദരോഗം ജെറ്റ് എയർവെയ്സ് ജീവനക്കാരന്റെ ജീവനെടുത്തു. ജെറ്റ് എയർവെയ്സ് സീനിയർ ടെക്നീഷ്യൻ ഷൈലേഷ് സിംഗ് (45) കെട്ടിടത്തിന്റെ നാലാം നിലയിൽനിന്നും ചാടി ജീവനൊടുക്കി.
ജെറ്റ് എയർവെയ്സ് പ്രതിസന്ധിയെ തുടർന്ന് ശമ്പളം അനിശ്ചിതമായി മുടങ്ങിയതിനാൽ ഷൈലേഷ് സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. അർബുദ രോഗത്തിനു കീമോതെറാപ്പി ചെയ്തുവന്നിരുന്ന ഷൈലേഷ് കമ്പനി സാമ്പത്തിക പ്രതിസന്ധിയിലായതോടെ വിഷാദരോഗത്തിനു അടിമപ്പെടുകയും ചെയ്തു.
ഷൈലേഷിന്റെ രണ്ടു മക്കളിൽ ഒരാൾ ജെറ്റ് എയർവെയ്സ് ജീവനക്കാരനാണ്. ജെറ്റ് എയർവെയ്സ് സാമ്പത്തിക പ്രതിസന്ധിയിലായതിനു ശേഷം ആദ്യമായാണ് ഒരു ജീവനക്കാരൻ ജീവനൊടുക്കുന്നത്.