ദില്ലിയില്‍ വന്‍ വിമാനദുരന്തം ഒഴിവായി

279

ദില്ലി: ദില്ലി വിമാനത്താവളത്തില്‍ വന്‍ അപകടം ഒഴിവായി. ശ്രീനഗറിലേക്കു പോകേണ്ടിയിരുന്ന ജെറ്റ് എയര്‍വെയ്‌സ് വിമാനത്തിന്റെ ചിറക് പറന്നുയരുന്നതിനു മുന്‍പായി മറ്റൊരു വിമാനത്തിലിടിക്കുകയായിരുന്നു. ഉച്ചകഴിഞ്ഞു 2.50ന് പുറപ്പെടേണ്ടിയിരുന്ന ഒമ്പത് ഡബ്ല്യു 603 നമ്പരിലുള്ള ജെറ്റ് എയര്‍വെയ്‌സ് വിമാനം ജെറ്റ് എയര്‍വേസിന്റെ തന്നെ മറ്റൊരു വിമാനവുമായി ഇടിച്ചതെന്നാണ് സൂചന. എന്നാല്‍ അപകടത്തിന്റെ ആഘാതത്തെക്കുറിച്ചോ മറ്റു വിവരങ്ങളോ ഒന്നും തന്നെ ഇതുവരെ പുറത്തുവന്നിട്ടില്ല.

NO COMMENTS

LEAVE A REPLY