ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച ബിജെപിയില്‍ ലയിക്കുന്നു – ലയനം 17 ന്

119

റാഞ്ചി: ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച ബിജെപിയില്‍ ലയിക്കുന്നു.ഫെബ്രുവരി 17 ന് റാഞ്ചിയില്‍ നടക്കുന്ന പരിപാടി യിലാണ് ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ മറാണ്ടിയുടെ നേതൃത്വ ത്തിലാണ് ലയന പ്രഖ്യാപനം. ഇന്ന് ചേര്‍ന്ന പാര്‍ട്ടി കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധി ച്ച തിരുമാനം കൈക്കൊണ്ടത്.

നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ ജാര്‍ഖണ്ഡില്‍ ജെഎംഎം-കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യ സര്‍ക്കാരിന് ബാബുലാല്‍ മറാണ്ടിയുടെ നേതൃത്വത്തിലുള്ള ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയുടെ 3 അംഗങ്ങളും പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അധികാരത്തിലേറി രണ്ടുമാസം കഴിയുന്നതിന് മുമ്ബായി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചുകൊണ്ട് ബാബുലാല്‍ മറാണ്ടി ഏവരേയും ഞെട്ടിച്ചു. തൊട്ട് പിന്നാലെയാണ് ബിജെപിയില്‍ ലയിക്കുമെന്ന് പ്രഖ്യാപിച്ചത്.

അതേസമയം മറാണ്ടി ലയന ചര്‍ച്ച സജീവമാക്കിയതോടെ പാര്‍ട്ടിയുടെ രണ്ട് എംഎല്‍എമാരായ പ്രദീപ് യാദവും ബന്ദു ടിര്‍ക്കിയും എതിര്‍പ്പ് അറിയിച്ചു. തുടര്‍ന്ന് ഇവര്‍ ജാര്‍ഖണ്ഡ‍ില്‍ കോണ്‍ഗ്രസിന്‍റെ ചുമതലയുള്ള ആര്‍പി സിങിനൊപ്പം പാര്‍ട്ടി ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരേയും ജെവിഎം പുറത്താക്കിയത്. അതിനിടെ കഴിഞ്ഞ ദിവസം ഇരുവരും കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

ഫെബ്രുവരി 17 ന് പ്രഭാ താര മൈതാനത്ത് നടക്കുന്ന ലയന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി പ്രസിഡന്റ് ജെ പി നദ്ദ എന്നിവര്‍ പങ്കെടുക്കും.പാര്‍ട്ടി എം‌എല്‍‌എമാരായ പ്രദീപ് യാദവി നെയും ബന്ദു തുര്‍ക്കിയെയും പുറത്താക്കാനുള്ള പാര്‍ട്ടി തിരുമാന ത്തിനും കേന്ദ്രകമ്മിറ്റി അംഗീകാരം നല്‍കിയതായി ബാബു മറാണ്ടി അറിയിച്ചു.

NO COMMENTS