ദളിത് പ്രക്ഷോഭ നേതാവ് ജിഗ്നേഷ് മെവാനിയെ ഗുജറാത്ത് പൊലീസ് വിട്ടയച്ചു

172

അഹമ്മദാബാദ്: അറസ്റ്റ് ചെയ്ത ദളിത് പ്രക്ഷോഭ നേതാവ് ജിഗ്നേഷ് മെവാനിയെ ഗുജറാത്ത് പൊലീസ് വിട്ടയച്ചു. ചോദ്യം ചെയ്യുന്നതിനായാണ് കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രി പോലീസ് കസ്റ്റഡിയിലെടുത്ത മെവാനിയെ ഇന്ന് പുലര്‍ച്ചെ വിട്ടയച്ചു. വെള്ളിയാഴ്ച രാത്രി എട്ടോടെ അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുമാണ് ജിഗ്നേഷിനെ അറസ്റ്റ് ചെയ്തത്.
പ്രധാനമന്ത്രിയുടെ ജന്മദിനാഘോങ്ങള്‍ക്കായി മോദി എത്തുന്നതിന് തൊട്ട് മുന്‍പാണ് മെവാനിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ചെയ്ത ഉടനെ മെവാനിയെ രഹസ്വകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നതായി വിവരം ലഭിച്ചിരുന്നത്.ഡല്‍ഹി ജന്‍ന്ദര്‍ മന്ദിറില്‍ ദളിത് സ്വഭിമാന്‍ സംഘര്‍ഷ് റാലിയില്‍ തന്‍റെയൊപ്പം പങ്കെടുത്ത മേവാനിയെ മഫ്തിയിലെത്തിയ പോലീസാണ് മെവാനിയെ അറസ്റ്റ് ചെയുകയായിരുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടിരുന്നു.

NO COMMENTS

LEAVE A REPLY