ജനുവരി 26ന് ചലോ തിരുവനന്തപുരം മാര്‍ച്ച്‌ : ജിഗ്നേഷ് മേവാനി

179

തൃശൂര്‍ • ചലോ ഉന, ചലോ ഉഡുപ്പി മാര്‍ച്ചുകള്‍ക്കു ശേഷം 2017 ജനുവരി 26നു തിരുവനന്തപുരം മാര്‍ച്ച്‌ സംഘടിപ്പിക്കുമെന്നു ഗുജറാത്ത് ദലിത് നേതാവ് ജിഗ്നേഷ് മേവാനി. സാഹിത്യ അക്കാദമിയില്‍ ഭൂ അധികാര പ്രഖ്യാപന കണ്‍വന്‍ഷന്റെ ഭാഗമായി നടന്ന അവകാശ പ്രഖ്യാപന മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിനു പുറത്തു ദലിത് പോരാട്ടങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന കമ്യൂണിസ്റ്റുകാര്‍ കേരളത്തിലെ ദലിത് പോരാട്ടങ്ങളോടു നിഷേധാത്മക നിലപാടാണു സ്വീകരിക്കുന്നതെന്നു മേവാനി പറഞ്ഞു.ദലിതുകള്‍ക്കും ഭൂരഹിതര്‍ക്കും മൂന്നു സെന്റ് ഭൂമി നല്‍കി വീണ്ടും കോളനികള്‍ സൃഷ്ടിക്കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും ചുരുങ്ങിയത് അഞ്ചു ലക്ഷം ഏക്കര്‍ ഭൂമിയെങ്കിലും ദലിതര്‍ക്കു നല്‍കാന്‍ കേരള സര്‍ക്കാര്‍ തയാറാകണമെന്നും ആവശ്യപ്പെട്ടാണു ചലോ തിരുവനന്തപുരം മാര്‍ച്ച്‌ സംഘടിപ്പിക്കുന്നതെന്നും മേവാനി പറഞ്ഞു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ എം.ഗീതാനന്ദന്‍ അധ്യക്ഷത വഹിച്ചു. സണ്ണി കപിക്കാട് അവകാശ പ്രഖ്യാപന പ്രമേയം അവതരിപ്പിച്ചു. സെലീന പ്രക്കാനം, രേഖാരാജ്, ആര്‍.മനുസയ്യ, ഡോ.ആസാദ് എന്നിവര്‍ പ്രസംഗിച്ചു.

NO COMMENTS

LEAVE A REPLY