വൈപ്പിന്‍: ഗുജറാത്തില്‍ നരേന്ദ്രമോദി ചെയ്തതു തന്നെയാണ് കേരളത്തില്‍ പിണറായി വിജയനും ചെയ്യുന്നതെന്ന് ഗുജറാത്തിലെ ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി. എല്‍പിജി സംഭരണിവിരുദ്ധ സമരം നടക്കുന്ന പുതുവൈപ്പിലെ സമരപ്പന്തല്‍ സന്ദര്‍ശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അദാനിയെപ്പോലുള്ള കോര്‍പറേറ്റുകളെ ആനയിക്കുന്നതും അതിജീവനപോരാട്ടങ്ങളെ അടിച്ചമര്‍ത്തുന്നതും കമ്യൂണിസ്റ്റ് വിരുദ്ധമാണ്. എന്നാല്‍ ഇത് രണ്ടും കേരളത്തിലെ കമ്യൂണിസ്റ്റ് ഭരണാധികാരികള്‍ മനസിലാക്കുന്നില്ല. സമരങ്ങള്‍ ദേശീയശ്രദ്ധ നേടുന്നതിനായി ഭരണ സിരാകേന്ദ്രങ്ങളിലേക്ക് പദയാത്ര നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.