അഹമ്മദാബാദ് • ഗുജറാത്തിലെ ദലിത് സമരനായകന്‍ ജിഗ്നേഷ് മേവാനിയെ സംസ്ഥാന സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കി. ഇന്നലെ ഗുജറാത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത മേവാനിയെ രാവിലെ മോചിപ്പിച്ചെന്നറിയിച്ചെങ്കിലും പിന്നീട് വീട്ടുതടങ്കലിലാക്കുകയായിരുന്നു. ഇക്കാര്യം മേവാനി ഫെയ്സ്ബുക്കില്‍ സ്ഥിരീകരിച്ചു. പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ ദലിത് പ്രതിഷേധത്തിനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് നടപടി.ഡല്‍ഹിയില്‍ ഇന്നലെ സംഘടിപ്പിച്ച ദലിത് സ്വാഭിമാന്‍ റാലിക്കുശേഷം രാത്രി അഹമ്മദബാദില്‍ തിരിച്ചെത്തിയപ്പോഴാണ് ജിഗ്നേഷ് മേവാനിയെ ഗുജറാത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. പിറന്നാളാഘോഷത്തിന് പ്രധാനമന്ത്രി ഗുജറാത്തിലെത്തുമ്ബോള്‍ ദലിത് പ്രക്ഷോഭം ശക്തിപ്പെട്ടേക്കുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സര്‍ക്കാര്‍ നീക്കം.പൊലീസ് ഇക്കാര്യത്തില്‍ ഒരു വിശദീകരണത്തിനും തയാറായില്ല.
13 മണിക്കൂറിനുശേഷം രാവിലെ തന്നെ മോചിപ്പിച്ചെന്ന് മേവാനി സഹപ്രവര്‍ത്തകരെ വിളിച്ചറിയിച്ചു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കി എന്ന വിവരം പുറത്തുവന്നത്. ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിക്കെതിരെ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഡല്‍ഹി ജന്തര്‍മന്തറില്‍ പ്രതിഷേധമാര്‍ച്ച് നടത്തി.
ദലിത് യുവാക്കളെ ക്രൂരമായി മര്‍ദിച്ചതിനെത്തുടര്‍ന്ന് ഗുജറാത്തിലെ ഉനയില്‍ തുടങ്ങിയ ദലിത് പ്രക്ഷോഭത്തിന്റെ അമരക്കാരനാണ് ജിഗ്നേഷ് മേവാനി. പ്രക്ഷോഭം രാജ്യവ്യാപകമാക്കാന്‍ ശ്രമിക്കുന്ന ജിഗ്നേഷ് അടുത്തമാസം ഒന്നുമുതല്‍ ട്രെയിന്‍തടയല്‍ സമരവും പ്രഖ്യാപിച്ചിരുന്നു.