ജി​ഷ്ണു പ്ര​ണോ​യി ജീ​വ​നൊ​ടു​ക്കി​യ​തു തന്നെ – സി​ബി​ഐ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു

112

തൃ​ശൂ​ര്‍: പാമ്പാടി നെ​ഹ്റു കോ​ള​ജ് വി​ദ്യാ​ര്‍​ഥി ജി​ഷ്ണു പ്ര​ണോ​യി ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നു സി​ബി​ഐ. ര​ണ്ടു പേ​ര്‍​ക്കെ​തി​രേ ആ​ത്മ​ഹ​ത്യ പ്രേരണാകു​റ്റം ചു​മ​ത്തി സി​ബി​ഐ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ശ​ക്തി​വേ​ല്‍, സി.​പി. പ്ര​വീ​ണ്‍ എ​ന്നി​ര്‍​ക്കെ​തി​രേ​യാ​ണ് ആ​ത്മ​ഹ​ത്യ പ്രേരണാകു​റ്റം. നെ​ഹ്റു ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ പി.​കൃ​ഷ്ണ​ദാ​സി​നെ കേ​സി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി.

2017 ജ​നു​വ​രി ആ​റി​നാ​ണു കോ​ള​ജി​ലെ ബി​ടെ​ക് കമ്പ്യൂട്ടർ സ​യ​ന്‍​സ് വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്ന ജി​ഷ്ണു പ്ര​ണോ​യ് മ​രി​ച്ച​ത്. പ​ഴ​യ​ന്നൂ​ര്‍ പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു ര​ജി​സ്റ്റ​ര്‍ ചെ​യ്ത എ​ഫ്‌ഐ​ആ​ര്‍, സി​ബി​ഐ​യു​ടെ തി​രു​വ​ന​ന്ത​പു​രം യൂ​ണി​റ്റ് എ​സ്പി കെ.​എം. വ​ര്‍​ക്കി എ​റ​ണാ​കു​ളം ചീ​ഫ് ജു​ഡീ​ഷ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ റീ ​ര​ജി​സ്റ്റ​ര്‍ ചെ​യ്താ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

ജി​ഷ്ണു പ്ര​ണോ​യി​യെ കോ​പ്പി​യ​ടി​ക്കേ​സി​ല്‍ ക​രു​തി​ക്കൂ​ട്ടി കു​ടു​ക്കി​യ​താ​ണെ​ണെ​ന്നാ​ണു പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മാ​നേ​ജ്മെ​ന്‍റി​നെ വി​മ​ര്‍​ശി​ച്ച​തി​ന്‍റെ പേ​രി​ലാ​യി​രു​ന്നു പ്ര​തി​കാ​ര​ന​ട​പ​ടി. കോ​പ്പി​യ​ടി കേ​സി​ല്‍ ജി​ഷ്ണു​വി​നെ മ​ന​പൂ​ര്‍​വം പ്ര​തി​ചേ​ര്‍​ക്കു​ക​യാ​യി​രു​ന്നെ​ന്നും കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഇ​ത് എ​തി​ര്‍​ത്തി​രു​ന്നെ​ന്നും പോ​ലീ​സ് റി​പ്പോ​ര്‍​ട്ട് പ​റ​യു​ന്നു.

കോ​പ്പി​യ​ടി​ക്കേ​സി​ല്‍ ജി​ഷ്ണു​വി​നെ കു​ടു​ക്കി​യ​തി​ന്‍റെ മു​ഖ്യ സൂ​ത്ര​ധാ​ര​ന്‍ ചെ​യ​ര്‍​മാ​ന്‍ പി.​കൃ​ഷ്ണ​ദാ​സ് ആ​യി​രു​ന്നു. ജി​ഷ്ണു പ​രീ​ക്ഷ​യ്ക്കി​രു​ന്ന ര​ണ്ടു ഹാ​ളി​ലും പ്ര​വീ​ണ്‍ എ​ന്ന അ​ധ്യാ​പ​ക​നെ​യാ​ണ് ചു​മ​ത​ല​യേ​ല്‍​പ്പി​ച്ച​ത്. ജി​ഷ്ണു​വി​നെ കോ​പ്പി​യ​ടി​യി​ല്‍ കു​ടു​ക്കാ​ന്‍ മാ​നേ​ജ്മെ​ന്‍റ് പ്ര​വീ​ണി​നെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​ത് പ്ര​വീ​ണ്‍ ന​ട​പ്പാ​ക്കി.

ജി​ഷ്ണു കോ​പ്പി​യ​ടി​ച്ചെ​ന്ന് ആ​രോ​പി​ച്ച്‌ പ്രി​ന്‍​സി​പ്പ​ലി​നെ സ​മീ​പി​ച്ച​പ്പോ​ള്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ അ​റി​യി​ക്കേ​ണ്ട​താ​യ കു​റ്റ​മൊ​ന്നും ഇ​തി​ലി​ല്ലെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹം നി​ല​പാ​ട് എ​ടു​ത്ത​ത്. എ​ന്നാ​ല്‍ പ്ര​വീ​ണ്‍ അ​ട​ക്ക​മു​ള്ള മാ​നേ​ജ്മെ​ന്‍​റി​ന്‍റെ അ​ടു​പ്പ​ക്കാ​രാ​യ ജീ​വ​ന​ക്കാ​ര്‍ ജി​ഷ്ണു​വി​നെ വൈ​സ് പ്രി​ന്‍​സി​പ്പ​ലി​ന്‍റെ മു​റി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഇ​വി​ടെ​വ​ച്ച്‌ സം​ഘം ജി​ഷ്ണു​വി​നെ മ​ര്‍​ദി​ച്ച​തെ​ന്നും കേ​ര​ള പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു.

NO COMMENTS