യര്‍ടെലിന്റെയും ഐഡിയയുടെയും പരാതി ട്രായ് തള്ളി ; ജിയോയ്ക്ക് ക്ലീന്‍ ചിറ്റ്

267

മുംബൈ: റിലയന്‍സ് ജിയോയില്‍ നിന്നുള്ള സൗജന്യ ഡാറ്റവോയ്സ് കോളുകള്‍ക്ക് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ക്ലീന്‍ ചിറ്റ്. ഏറെ നാളത്തെ വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് റിലയന്‍സ് ജിയോയ്ക്ക് ഇന്ന് ക്ലീന്‍ ചിറ്റ് നല്‍കിയത്. ട്രായിയുടെ ഉത്തരവോടെ ജിയോയില്‍ നിന്നുള്ള നിലവിലെ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ എന്ന താരിഫ് പ്ലാന്‍ 2017 മാര്‍ച്ച്‌ 2 വരെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് സിഎന്‍ബിസിടിവി18 റിപ്പോര്‍ട്ട് ചെയ്തു. ടെലികോം റെഗുലേറ്ററിന്റെ യാതൊരു നിയമങ്ങളും റിലയന്‍സ് ജിയോയുടെ സൗജന്യ താരിഫ് പ്ലാന്‍ ലംഘിക്കുന്നില്ലെന്ന് അറ്റോര്‍ണി ജനറല്‍ മുഗുള്‍ റോഹ്ത്ഗി നേരത്തെ ട്രോയിയെ അറിയിച്ചിരുന്നു. എയര്‍ടെല്‍, ഐഡിയ എന്നീ സേവനദാതാക്കള്‍ തൊണ്ണൂറ് ദിവസത്തിന് മുകളില്‍ സൗജന്യ സേവനങ്ങള്‍ ജിയോ നല്‍കുന്നതിനെതിരെയാണ് പരാതി നല്‍കിയിരുന്നത്.

എയര്‍ടെല്ലിനെ കൂടാതെ ഐഡിയയും പരാതി നല്‍കിയതോടെ ഇരു പരാതികളും ഫെബ്രുവരിയോന്നിന് വാദം കേള്‍ക്കുവാന്‍ ടെലിക്കോം തര്‍ക്ക പരിഹാര സെല്‍ തീരുമാനിച്ചത്. രാജ്യത്ത് ഇത്വരെ ലക്ഷക്കണക്കിന് ഉപയോക്താക്കളെയാണ് ചുരുങ്ങിയ സമയം കൊണ്ട് റിലയന്‍സ് ജിയോ സ്വന്തമാക്കിയത്. ട്രായിയുടെ പക്ഷാപതപരമായ നിലപാടുകളാണ് റിലയന്‍സ് ജിയോയ്ക്ക് സേവനങ്ങള്‍ തുടരുവാനുളള അവസ്ഥ ഉണ്ടാക്കിയതെന്ന് എയര്‍ടെല്‍ ആരോപിച്ചു. എയര്‍ടെല്‍ പരാതി നല്‍കി ഒരുമാസത്തിന് ശേഷമാണ് ഐഡിയ പരാതി നല്‍കിയതെന്നത് ടെലികോം മേഖലയില്‍ ശ്രദ്ധേയമായ വസ്തുതയാണ്. ജിയോയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ട്രായി മൂക സാക്ഷിത്യം വഹിക്കുകയാണെന്നും ഐഡിയയുടെ പ്രതിനിധികള്‍ ആരോപിച്ചു.

NO COMMENTS

LEAVE A REPLY