മുംബൈ • റിലയന്‍സ് ജിയോയുടെ സൗജന്യ വെല്‍ക്കം ഓഫര്‍ ഒരു വര്‍ഷത്തേക്കു നീട്ടി. 2017 മാര്‍ച്ച് 31 വരെ കാലാവധിയുണ്ടായിരുന്ന ഓഫറാണ് 2018 മാര്‍ച്ച് 31 വരെ നീട്ടിയത്. ഇന്ത്യന്‍ ടെലികോം രംഗത്ത് റിലയന്‍സ് ജിയോ സൃഷ്ടിച്ച ഓളത്തില്‍ പിടിച്ചുനില്‍ക്കാന്‍ മറ്റു കമ്ബനികള്‍ പെടാപ്പാടു പെടുമ്ബോഴാണ് ഇന്റര്‍നെറ്റും മെസേജും കോളുകളും സൗജന്യമായി നല്‍കുന്ന വെല്‍ക്കം ഓഫര്‍ നീട്ടാനുള്ള തീരുമാനം. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് വരിക്കാര്‍ക്ക് ഏറെ ആഹ്ലാദകരമായ ഈ വാര്‍ത്ത പ്രഖ്യാപിച്ചത്. 100 മില്യണ്‍ ഉപഭോക്താക്കളെന്ന ചരിത്രനേട്ടവും റിലയന്‍സ് ജിയോ പിന്നിട്ടതായി മുകേഷ് അംബാനി പറഞ്ഞു. കേവലം 170 ദിവസങ്ങള്‍ കൊണ്ടാണ് ഈ നേട്ടം. ജിയോയെ വിശ്വസിക്കുന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും മുകേഷ് അംബാനി പറഞ്ഞു. ഡിജിറ്റല്‍ ജീവിതത്തിന്റെ ഓക്സിജന്‍ തന്നെ ഇന്റര്‍നെറ്റാണ്. ലോകത്ത് മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ നിലവില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണെന്ന് മുകേഷ് അംബാനി ചൂണ്ടിക്കാട്ടി. ജിയോ ഉപയോഗിച്ചു മാത്രം മൊബൈലിലൂടെ പ്രതിദിനം വിഡിയോ കാണുന്ന സമയം 5.5 കോടി മണിക്കൂറാണ്. ഒാരോ ദിവസം കഴിയുന്തോറും നെറ്റ്‍വര്‍ക്ക് കൂടുതല്‍ ശക്തമാക്കാനാണ് റിലയന്‍സ് ജിയോ ശ്രമിക്കുന്നതെന്നും മുകേഷ് അംബാനി അറിയിച്ചു. ഒരോ സെക്കന്റിലും ഏഴു പുതിയ ഉപഭോക്താക്കള്‍ റിലയന്‍സ് ജിയോയിലേക്കു വരുന്നുണ്ടെന്നും മുകേഷ് അംബാനി അവകാശപ്പെട്ടു.