അമീറുള്‍ പറയുന്നതെല്ലാം കള്ളമെന്ന്‍ ജിഷയുടെ അമ്മ

238

പെരുമ്പാവൂര്‍: ജിഷയെ കൊലപ്പെടുത്തിയതിന് കാരണമായി അറസ്റ്റിലായ അസം സ്വദേശി അമീറുള്‍ ഇസ്ലാം പറയുന്നതെല്ലാം കള്ളമെന്ന്‍ ജിഷയുടെ അമ്മ രാജേശ്വരി. അമീറുള്‍ ഇസ്ലാമിന് ജിഷയുമായി പ്രണയം ഉണ്ടായിരുന്നുവെന്ന് പറയുന്നതും കള്ളമാണ്.
അമീറുള്ളിനെ താന്‍ മുമ്പ് കണ്ടിട്ടില്ലെന്നും രാജേശ്വരി മാധ്യമങ്ങളോട് പറഞ്ഞു. ജിഷയുമായി പ്രണയത്തിലായിരുന്നെന്ന് പ്രതി പോലീസിനോട് വെളിപ്പെടുത്തിയതായി ദ്വിഭാഷി ലിപ്ടണ്‍ ബിശ്വാസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച ചോദ്യത്തോടാണ് രാജേശ്വരി പ്രതികരിച്ചത്.
കുളക്കടവില്‍വച്ച് താന്‍ പ്രതിയെ മര്‍ദ്ദിച്ചിട്ടില്ല. അമീറുള്‍ ഇസ്ലാമിനെ ഇതുവരെ കണ്ടിട്ടുമില്ല. പ്രതിക്ക് പിന്നില്‍ മറ്റാരൊക്കെയോ ഉണ്ടെന്നും രാജേശ്വരി പറഞ്ഞു. ജിഷയുടെ അമ്മ മറ്റൊരാളെ കൂട്ടി തന്നെ മര്‍ദ്ദിച്ചിരുന്നുവെന്നും അമീറുള്‍ പറഞ്ഞതായി ദ്വിഭാഷി വെളിപ്പെടുത്തിയിരുന്നു.

NO COMMENTS

LEAVE A REPLY