കൊച്ചി: ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന്റെ തിരിച്ചറിയല്‍ പരേഡ് ഇന്ന് നടക്കാന്‍ സാധ്യത.കാക്കനാട് ജില്ലാ ജയിലില്‍ വെച്ചാകും തിരിച്ചറിയല്‍ പരേഡ്. കുന്നുംപുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് ഷിബു ഡാനിയല്‍ തിരിച്ചറിയല്‍ പരേഡിന് മേല്‍നോട്ടം വഹിക്കും.
ജിഷയുടെ അമ്മ രാജേശ്വരി, സഹോദരി ദീപ, അയല്‍വാസികളായ നാട്ടുകാര്‍, ചെരിപ്പ് വാങ്ങിയ കടയുടെ ഉടമ, അമീറുളിനൊപ്പം താമസിച്ചിരുന്നവര്‍, കെട്ടിട ഉടമ തുടങ്ങിയവരെയാണ് പരേഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
തിരിച്ചറിയല്‍ പരേഡ് വേഗത്തിലാക്കാന്‍ ഇവര്‍ക്കുള്ള സമന്‍സ് പോലീസ് നേരിട്ട് നല്‍കുകയായിരുന്നു.തിരിച്ചറിയില്‍ പരേഡ് എത്രയും വേഗം പൂര്‍ത്തിയാക്കി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുകയാണ് പോലീസിന്റെ ലക്ഷ്യം.