ജിഷ വധക്കേസില്‍ രഹസ്യവിചാരണ നടത്തണമെന്ന് കോടതി

181

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ രഹസ്യവിചാരണ നടത്തണമെന്ന് കോടതി. എറണാകുളം പ്രന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. കേസിലെ ഒന്നാംസാക്ഷിയായ പഞ്ചായത്തംഗത്തെയാണ് ഇന്നു വിസ്തരിക്കുന്നത്. രണ്ടാം സാക്ഷിയായ ജിഷയുടെ അമ്മ രാജേശ്വരിയെ നാളെ വിസ്തരിക്കും. ഏപ്രില്‍ അഞ്ച് വരെയുള്ള ഒന്നാം ഘട്ടവിചാരണയില്‍ 21 സാക്ഷികളെയാണ് വിസ്തരിക്കുക. പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി ജിഷയെ ഏപ്രില്‍ 28 ന് വീട്ടില്‍ അതിക്രമിച്ചു കയറി മാനഭംഗപ്പെടുത്തുകയും കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. ബംഗാള്‍ സ്വദേശി അമീറുള്‍ ഇസ്ലാമാണ് കേസിലെ പ്രതി.

NO COMMENTS

LEAVE A REPLY