കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ പ്രതി അമീര്‍ ഉള്‍ ഇസ്ലാമിന്റെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. അതിക്രൂരമായ കൊലപാതകവും ബലാല്‍സംഗവും ചെയ്ത പ്രതി കുറ്റക്കാരനെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. ആദ്യം പ്രതിഭാഗവും തുടര്‍ന്ന് പ്രോസിക്യൂഷനും എന്ത് ശിക്ഷ നല്‍കണമെന്നത് സംബന്ധച്ച് തങ്ങളുടെ നിലപാട് അറിയിക്കും.ഇതൂകൂടി പരിഗണിച്ചശേഷമാകും ശിക്ഷാ പ്രഖ്യാപനം ഉണ്ടാകുക. അന്വേഷണ സംഘം ഹാജരാക്കിയ ഡിഎന്‍എ ഫലങ്ങളുടേയും 10 സുപ്രധാനതെളിവുകളുടെയും അടിസ്ഥാനത്തിലാണ് വിധി. 2016ഏപ്രില്‍ 28നാണ് കുറുപ്പുംപടി വട്ടോളി കനാലിനുസമീപമുളള പുറമ്‌ബോക്ക് ഭൂമിയിലെ വീട്ടില്‍ വച്ച് നിയമവിദ്യാര്‍ഥിനിയായിരുന്ന ജിഷ അതിക്രൂരമായി കൊല്ലപ്പെടുന്നത്.