ജിഷ വധക്കേസ് ; പ്രതി അമീര്‍ ഉള്‍ ഇസ്ലാമിന് വധശിക്ഷ

340

കൊച്ചി : പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ പ്രതി അമീര്‍ ഉള്‍ ഇസ്ലാമിന് വധശിക്ഷ വിധിച്ചു. എറണാകുളം സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. മറ്റ് കുറ്റങ്ങളിലായി 10 വര്‍ഷവും ഏഴ് വര്‍ഷവും തടവിനും ശിക്ഷിച്ചു. 5 ലക്ഷം രൂപ പിഴയും വിധിച്ചു. കൊലപാതകക്കുറ്റത്തിനാണ് വധശിക്ഷ. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന് കോടതി പറഞ്ഞു. അതിക്രൂരമായ കൊലപാതകമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അമീറിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും.
അതിക്രൂരമായ കൊലപാതകവും ബലാല്‍സംഗവും ചെയ്ത പ്രതി കുറ്റക്കാരനെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. അന്വേഷണ സംഘം ഹാജരാക്കിയ ഡിഎന്‍എ ഫലങ്ങളുടേയും 10 സുപ്രധാനതെളിവുകളുടെയും അടിസ്ഥാനത്തിലാണ് വിധി. 2016ഏപ്രില്‍ 28നാണ് കുറുപ്പുംപടി വട്ടോളി കനാലിനുസമീപമുളള പുറമ്‌ബോക്ക് ഭൂമിയിലെ വീട്ടില്‍ വച്ച് നിയമവിദ്യാര്‍ഥിനിയായിരുന്ന ജിഷ അതിക്രൂരമായി കൊല്ലപ്പെടുന്നത്.

NO COMMENTS