കൊച്ചി : വിധിയില്‍ സന്തോഷമെന്നു ജിഷയുടെ അമ്മ രാജേശ്വരി. കോടതി വിധി വന്ന ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാജേശ്വരി. മറ്റൊരു പെണ്‍കുട്ടിക്കും ഈ അവസ്ഥ വരരുതെന്നും വധശിക്ഷ നല്‍കിയ കോടതിയോടും അന്വേഷണ സംഘത്തോടും നന്ദിയുണ്ടെന്നും രാജേശ്വരി പറഞ്ഞു.