ജിഷ വധക്കേസ്: വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് അഡ്വ. ആളൂര്‍

265

കൊച്ചി : ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന് വധശിക്ഷ നല്‍കിയ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം വക്കീല്‍. കീഴ്ക്കോടതികള്‍ വികാരത്തിന് അടിമപ്പെട്ട് ശിക്ഷ വിധിക്കുന്നുവെന്ന് അമീറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അഡ്വ. ബി. എ. ആളൂര്‍ ആരോപിച്ചു. നട്ടെല്ലുള്ള ജഡ്ജിമാര്‍ കേരളത്തിന് അകത്തും പുറത്തുമില്ല. പ്രോസിക്യൂഷന്‍റെ മൗത്ത് പീസായി കോടതി പ്രവര്‍ത്തിച്ചു. വിധി സര്‍ക്കാരിനെയും പൊലീസിനെയും പേടിച്ചാണെന്നും ആളൂര്‍ പറഞ്ഞു.

NO COMMENTS