ജിഷ്ണുവിന്‍റെ മരണം; രണ്ടാം പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

217

ജിഷ്ണു പ്രണോയി കേസില്‍ രണ്ടാം പ്രതിയായ പിആര്‍ഒ സജ്ഞിത് വിശ്വനാഥന്റെ മുൻകൂർ ജാമ്യാപേക്ഷ തൃശൂർ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ജിഷ്ണു മരിക്കുന്ന ദിവസം കോളജിൽ ഇല്ലായിരുന്നുവെന്നും അനാവശ്യമായി പ്രതിചേർത്തെന്നുമാണ് സജ്ഞിത്തിന്റെ വാദം. കഴിഞ്ഞ മൂന്ന് തവണ കേസ് പരിഗണിച്ചെങ്കിലും വാദം കേൾക്കാതെ മാറ്റി വയ്ക്കുകയായിരുന്നു. ഒന്നാം പ്രതിയായ പി കൃഷ്ണദാസിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ വാദം നടക്കുന്നതിനാൽ കേസ് ഡയറിയെല്ലാം ഹൈക്കോടതിയിലാണ്. ഇതാണ് കേസ് മാറ്റാന്‍ കാരണം. നാളെയാണ് കൃഷ്ണദാസിന്റെ അപേക്ഷയിൽ വിധി പറയുക

NO COMMENTS

LEAVE A REPLY