ജിഷ്ണുവിന്റെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു ; കുറ്റക്കാരെ ശിക്ഷിക്കുമെന്ന് ഉറപ്പ്

196

തിരുവനന്തപുരം: പാമ്പാടി നെഹ്റു കോളേജില്‍ മരിച്ച ജിഷ്ണു പ്രണോയ് യുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദിയായ കുറ്റക്കാരെ ശിക്ഷിക്കുമെന്ന് ഉറപ്പുനല്‍കിയതായി ജിഷ്ണുവിന്റെ മാതാപിതാക്കള്‍ പറഞ്ഞു. സര്‍ക്കാര്‍ കുടുംബത്തിനൊപ്പമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി ജിഷ്ണുവിന്റെ അമ്മ പറഞ്ഞു.
ആദ്യഘട്ട അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അട്ടിമറിച്ചവര്‍ക്കെതിരെയും നടപടി എടുക്കണം. നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ ജാമ്യത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കണമെന്നും മുഖ്യമന്ത്രിയോട് ജിഷ്ണുവിന്റെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY