ജിഷ്ണുവിന്‍റെ അമ്മക്കെതിരെ ബാര്‍ കൗണ്‍സില്‍ നിയമ നടപടിക്കൊരുങ്ങുന്നു

164

കൊച്ചി: പാമ്ബാടി നെഹ്റു കോളേജില്‍ മരിച്ച ജിഷ്ണു പ്രണോയ് യുടെ അമ്മ മഹിജക്കെതിരെ നിയമനടപടിക്കൊരുങ്ങി ബാര്‍ കൗണ്‍സില്‍. ഹൈക്കോടതി ജഡ്ജിക്കെതിരെ ആരോപണമുന്നയിച്ചതിന്റെ പേരിലാണ് നടപടി. ജിഷ്ണു പ്രണോയി കേസില്‍ ക്യഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ജസ്റ്റിസ് എബ്രഹാം മാത്യുവിന് നെഹ്റു ഗ്രൂപ്പുമായി ബന്ധമുള്ളതായി സൂചന ലഭിക്കുന്ന ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യം പരിശോധിച്ച്‌ ജഡ്ജിയും നെഹ്റു ഗ്രൂപ്പുമായുള്ള ബന്ധം സംശുദ്ധമാണോയെന്ന് വ്യക്തമാക്കി തരണമെന്നും ജിഷ്ണുവിന്റെ അമ്മ ആവശ്യപ്പെട്ടിരുന്നു.

NO COMMENTS

LEAVE A REPLY