നാദാപുരം: ജിഷ്ണു പ്രണോയിയുടെ അനുജത്തി അവിഷ്ണ നടത്തുന്ന നിരാഹാര സമരം ഉടന്‍ അവസനിപ്പിക്കണമെന്ന് പൊലീസ് .
ഇല്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നാണ് പൊലീസിന്റെ നിലപാട്. നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ജിഷ്ണുവിന്റെ വളയത്തെ വീട്ടിലെത്തിയത്. നിരാഹാരം അവസാനിപ്പിച്ചില്ലെങ്കില്‍ അവിഷ്ണയെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്യുമെന്ന നിലപാടിലാണ് പൊലീസ്. അമ്മ മഹിജ സമരം പിന്‍വലിച്ച ശേഷമേ ഭക്ഷണം കഴിക്കൂവെന്ന ഉറച്ച നിലപാടിലാണ് ഈ പത്താം ക്ലാസുകാരി. എന്നാല്‍ അവിഷ്ണയുടെ ആരോഗ്യ നില മോശമാവുകയാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. മൂന്നുദിവസമായി ഭക്ഷണം കഴിക്കാതിരിക്കുന്നതിനാല്‍ അവിഷ്ണ ക്ഷീണിതയാണെന്നും നിരാഹാരം തുടര്‍ന്നാല്‍ അരോഗ്യനില കൂടുതല്‍ മോശമാകുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. അവിഷ്ണയെ ആശുപത്രിയിലേക്ക് മാറ്റണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി പേര്‍ വളയത്തെ വീട്ടില്‍ എത്തുന്നുണ്ട്. കുടുംബശ്രീ പ്രവര്‍ത്തകരും അവിഷ്ണയ്ക്കൊപ്പം സത്യഗ്രഹമിരിക്കുന്നുണ്ട്. ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം പൊലീസ് സംഘവും കൊയിലാണ്ടി തഹസില്‍ദാരും വളയത്തെ വീട്ടിലുണ്ട്.