തൃശ്ശൂര്‍: പാമ്ബാടി നെഹ്റു കോളജില്‍ ജിഷ്ണു പ്രണോയി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകരടക്കം അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. പ്രിന്‍സിപ്പാളടക്കമുള്ളവര്‍ക്കെതിരെ ആത്മഹത്യ പ്രേരണ കൂറ്റമാണ് ചുമത്തിയിരിക്കുന്നത്.
പ്രിന്‍സിപ്പല്‍ എസ്. വരദരാജന്‍, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, ജിഷ്ണുവിനെ കോപ്പിയടിച്ചു എന്ന് പറയപ്പെടുന്ന സമയത്ത് പരീക്ഷാ ഹാളിലുണ്ടായിരുന്ന അധ്യാപകനായ സി. പി പ്രവീണ്‍, എക്സാം സെല്‍ അംഗങ്ങളായ വിപിന്‍, വിമല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവര്‍ക്കെതിരെ കോടതിയില്‍ നിന്ന് അറസ്റ്റ് വാറന്റ് വാങ്ങി കസ്റ്റഡിയിലെടുക്കാനും അന്വേഷണ സംഘം നടപടികളെടുത്തു എന്നാണ് വിവരം. നേരത്തെ ജിഷ്ണുവിന്റെ ആത്മഹത്യയെ തുടര്‍ന്ന് അസ്വഭാവിക മരണത്തിനാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ ഇത് മാറ്റി ആത്മഹത്യാ പ്രേരണാ കുറ്റം ചേര്‍ത്ത് ക്രിമിനല്‍ കേസാക്കി മാറ്റിയാണ് അന്വേഷണ സംഘം മുന്നോട്ട് പോകുന്നത്.