പി കൃഷ്ണദാസിന്റെ ജാമ്യാപേക്ഷയ്‌ക്ക് എതിരായ വാദത്തില്‍ നിന്ന് ഡിജിപിയെ മാറ്റി

249

നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ ജാമ്യാപേക്ഷയ്‌ക്ക് എതിരായ വാദത്തില്‍ നിന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ മഞ്ചേരി ശ്രീധരന്‍ നായരെ സര്‍ക്കാര്‍ ഒഴിവാക്കി. പകരം സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.സി.പി.ഉദയഭാനുവായിരിക്കും ഈ കേസില്‍ ഇനി ഹാജരാകുന്നത്. നേരത്തെ നെഹ്റു കോളേജ് ചെയര്‍മാന്റെ മൂന്‍കൂര്‍ ജാമ്യം ഹൈക്കോടതി നീട്ടിയത് സര്‍ക്കാറിന്റെ പിടിപ്പുകേട് മൂലമാണെന്ന് വിമര്‍ശനമുണ്ടായിരുന്നു. ഫെബ്രുവരി 15ന് നടന്ന യോഗത്തിന്റെ ക്ഷണക്കത്ത് കാണിച്ചാണ് ഇതിന് ശേഷമുള്ള ദിവസം കോടതിയില്‍ നിന്ന് കൃഷ്ണദാസ് ജാമ്യം നേടിയത്. ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ അഭിഭാഷകന് കഴിഞ്ഞില്ല. കൃഷ്ണദാസിനെതിരായ ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്‍ക്കുമോ എന്നും കഴിഞ്ഞ ദിവസം കോടതി സംശയം പ്രകടിപ്പിച്ചിരുന്നു.

NO COMMENTS

LEAVE A REPLY